Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Board

പി​ഴ​ത്തു​ക​ക​ള്‍ കു​ത്ത​നെ കൂ​ട്ടി റെ​യി​ല്‍​വേ​

പ​​​ര​​​വൂ​​​ര്‍: ട്രെ​​​യി​​​നു​​​ക​​​ളി​​​ലും റെ​​​യി​​​ല്‍​വേ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും മ​​​ദ്യ​​​പി​​​ച്ച് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ശ​​​ല്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ്.

ഇ​​​നി​​​മു​​​ത​​​ല്‍ ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ മ​​​ദ്യ​​​പി​​​ച്ചോ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ച്ചോ യാ​​​ത്ര ചെ​​​യ്താ​​​ല്‍ പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​ന് പു​​​റ​​​മെ നി​​​ര്‍​ബ​​​ന്ധി​​​ത സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന​​​വും ചെ​​​യ്യേ​​​ണ്ടി വ​​​രും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച റെ​​​യി​​​ല്‍​വേ നി​​​യ​​​മ​​​ത്തി​​​ലെ (1989) ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന ജ​​​ന്‍ വി​​​ശ്വാ​​​സ് ഭേ​​​ദ​​​ഗ​​​തി ആ​​​ക്ട് -2026റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തി​​​റ​​​ക്കി.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന തീ​​​യ​​​തി മു​​​ത​​​ല്‍ പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ള്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍വ​​​രും. ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ല്‍ ഇ​​​ത് പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍വ​​​രു​​​മെ​​​ന്നാ​​​ണ് റ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

നി​​​ല​​​വി​​​ല്‍ മ​​​ദ്യ​​​പി​​​ച്ച് യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് ആ​​​റ് മാ​​​സം വ​​​രെ ത​​​ട​​​വോ അ​​​ല്ലെ​​​ങ്കി​​​ല്‍ 1,000 രൂ​​​പ വ​​​രെ പി​​​ഴ​​​യോ ആ​​​യി​​​രു​​​ന്നു ശി​​​ക്ഷ. എ​​​ന്നാ​​​ല്‍ പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​രം ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ച്ച വ്യ​​​ക്തി​​​യെ ട്രെ​​​യി​​​നി​​​ല്‍നി​​​ന്ന് ഇ​​​റ​​​ക്കി​​​വി​​​ടാ​​​ന്‍ സാ​​​ധി​​​ക്കും. ഇ​​​തി​​​നൊ​​​പ്പം 1,000 രൂ​​​പ വ​​​രെ പി​​​ഴ​​​യും റെ​​​യി​​​ല്‍​വേ പു​​​തു​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന ശി​​​ക്ഷ​​​യും അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​രും. ശ​​​ല്യം തു​​​ട​​​രു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ ഇ​​​തി​​​ലും ഉ​​​യ​​​ര്‍​ന്ന ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കും.

മ​​​ദ്യ​​​പാ​​​ന​​​ത്തി​​​ന് പു​​​റ​​​മെ ടി​​​ക്ക​​​റ്റി​​​ല്ലാ​​​ത്ത യാ​​​ത്ര, സ്ത്രീ​​​ക​​​ളു​​​ടെ ക​​​മ്പാ​​​ര്‍​ട്ടു​​​മെ​​​ന്‍റി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റ​​​ല്‍ എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള പി​​​ഴ​​​ത്തു​​​ക​​​ക​​​ളും റെ​​​യി​​​ല്‍​വേ കു​​​ത്ത​​​നെ വ​​​ര്‍​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കു​​​ക​​​ളും പ്ര​​​ധാ​​​ന ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ളും

ടി​​​ക്ക​​​റ്റി​​​ല്ലാ​​​ത്ത യാ​​​ത്ര​​​യ്ക്ക് യാ​​​ത്രാ​​​ക്കൂ​​​ലി​​​യും അ​​​ധി​​​ക നി​​​ര​​​ക്ക​​​മാ​​​യി കു​​​റ​​​ഞ്ഞ​​​ത് 500 രൂ​​​പ ഈ​​​ടാ​​​ക്കും. തു​​​ക ഒ​​​ടു​​​ക്കാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ ഇ​​​നി​​​മു​​​ത​​​ല്‍ കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കൂ.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​പ്പെ​​​ടു​​​ത്ത​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ സ്വ​​​ഭാ​​​വ​​​മ​​​നു​​​സ​​​രി​​​ച്ച് യ​​​ഥാ​​​ക്ര​​​മം 2,000 രൂ​​​പ, 1,000 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ പി​​​ഴ ഈ​​​ടാ​​​ക്കും. തു​​​ക അ​​​ട​​​യ്ക്കാ​​​ത്ത പ​​​ക്ഷം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും.​​ സ്ത്രീ​​​ക​​​ളു​​​ടെ ക​​​മ്പാ​​​ര്‍​ട്ടു​​​മെ​​​ന്‍റില്‍ ക​​​യ​​​റി​​​യാ​​​ല്‍ നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 500 രൂ​​​പ പി​​​ഴ കു​​​ത്ത​​​നെ കൂ​​​ട്ടി 2,500 രൂ​​​പ​​​യാ​​​ക്കി മാ​​​റ്റി. പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ കോ​​​ട​​​തി വ​​​ഴി 5,000 രൂ​​​പ വ​​​രെ പി​​​ഴ ഈ​​​ടാ​​​ക്കാം.

Latest News

Corehub Up